Connect with us

Kerala

പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെയും കര്‍ണാടകയില്‍ കണ്ടെത്തി

കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

മലപ്പുറം | പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികളെയും കര്‍ണാടകയിലെ കാര്‍വാറില്‍ പോലീസ് കണ്ടെത്തി. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലുമുള്ള മൂന്ന് വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് ഞായറാഴ്ച കാണാതായത്.

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് കര്‍ണാടകത്തിലെ കാര്‍വാറില്‍ നിന്ന് കുട്ടികളെ കണ്ടെത്താനായത്. കുട്ടികള്‍ ബെംഗളൂരുവിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. ”ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണം” എന്നുണ്ടായിരുന്നുവെന്നാണ് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞതെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും തുടര്‍ന്ന് കാര്‍വാറിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി മലപ്പുറം പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

Latest