Connect with us

Kerala

പത്തിരിപ്പാലയില്‍ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് കണ്ടെത്തി

പുലര്‍ച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി വിവരം ലഭിച്ചത്.

Published

|

Last Updated

പാലക്കാട്|പാലക്കാട് പത്തിരിപ്പാലയില്‍ കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്ന് കണ്ടെത്തി. പുലര്‍ച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി വിവരം ലഭിച്ചത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 2000 രൂപയുമായാണ് കുട്ടികള്‍ വീട് വിട്ടിറങ്ങിയത്.

അയല്‍വാസികളായ മൂന്ന് പേരും ഒരുമിച്ചാണ് രാവിലെ സ്‌കൂളിലേക്ക് പോയത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതായതോടെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയെന്ന വാര്‍ത്തയെത്തുന്നത്. ബന്ധുക്കള്‍ വയനാട്ടിലേക്ക് തിരിച്ചതായാണ് വിവരം.

 

 

 

Latest