National
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മൂന്ന് അധ്യാപകർ അറസ്റ്റിൽ
മൂന്ന് പേരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു
ചെന്നൈ | എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകരായ അറുമുഖം (37), ചിന്നസ്വാമി (57), പ്രകാശ് (37) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെയും സർവീസിൽ നിന്ന് പിരിച്ചുവിടാൻ പ്രിൻസിപ്പൽ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിട്ടു.
ലൈംഗിക പീഡനത്തിനിരയായ വിദ്യാർത്ഥിനി ഗർഭിണിയായതായും പിന്നീട് ഗർഭഛിദ്രം നടത്തിയതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
അറസ്റ്റിലായ അധ്യാപകരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.
---- facebook comment plugin here -----