Connect with us

National

ജമ്മു കശ്മീരില്‍ ആക്രമണത്തിന് പദ്ധതിയിടവെ മൂന്ന് ഭീകരര്‍ പിടിയില്‍

പല്‍ഹലാനില്‍ ഗ്രനേഡ് ആക്രമണം നടത്തിയ സംഘത്തിലെ മൂന്നുപേരെയാണ് പിടികൂടിയത്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ മൂന്ന് ലശ്കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാസേന പിടികൂടി. പല്‍ഹലാനില്‍ ഗ്രനേഡ് ആക്രമണം നടത്തിയ സംഘത്തിലെ മൂന്നുപേരെയാണ് പിടികൂടിയത്. മറ്റൊരു ആക്രമണത്തിന് പദ്ധതിയിടവെയാണ് ഇവര്‍ പിടിയിലാകുന്നത്.

ബന്ദിപ്പോര സ്വദേശികളായ ആസിഫ് അഹമ്മദ് റെഷി, മെഹര്‍ജുദ്ദീന്‍, ഫൈസല്‍ ഹബീബ് ലോണ്‍ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി വുസാന്‍ പഠാനിലെ നക്കയില്‍ പെട്രോളിംഗ് മേഖലക്ക് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.തുടര്‍ന്ന് ഇവരെ ബാരാമുള്ള പോലീസിന് കൈമാറി. ഇവരുടെ പക്കല്‍ നിന്നും നിര്‍ണായകമായ രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം

 

Latest