Kerala
വയനാട്ടിൽ മൂന്ന് കടുവകള്‍ ചത്ത നിലയില്‍
രണ്ടെണ്ണം ഏറ്റുമുട്ടി ചത്തതെന്ന് സംശയം
![](https://assets.sirajlive.com/2023/03/tiger-897x538.jpg)
കല്‍പറ്റ | വയനാട്ടിൽ രണ്ടിടങ്ങളിലായി മൂന്ന് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. വയനാട് കുറിച്യാട് കാടിനുള്ളില്‍ രണ്ട് കടുവകളെയും മേപ്പാടിയില്‍ ഒരു കടുവയെയുമാണ് ചത്ത നിലയില്‍ കണ്ടത്.
രാവിലെ മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്ത് ആണ്‍ കടുവയെയാണ് ചത്തതായി കണ്ടെത്തിയത്. കോടത്തോട് പോഡാർ പ്ലാൻ്റേഷൻ്റെ കാപ്പിത്തോട്ടത്തിൽ തൊഴിലാളികളാണ് ജഡം കണ്ടത്. വനം വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. കുറിച്യാട് കാടിനുള്ളില്‍ കടുവകള്‍ ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. വൈകുന്നേരം വനപാലകരാണ് ജഡം കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ.
സമീപ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച വയനാട്ടില്‍ കടുവ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതോടെ ഭീതിയിലാണ് നാട്ടുകാര്‍.