Kerala
മുക്കുപണ്ടം പണയംവെക്കല്‍,വാടക കാര്‍ മറിച്ചു വില്‍ക്കല്‍; നിരവധി കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങള്‍ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയില്‍ പ്രതിയാണ് ഇവര്‍

തൃശൂര്‍ | മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവില്‍പോയ യുവതി ഒടുവില്‍ പിടിയിലായി. വലപ്പാട് കോതകുളം സ്വദേശിനി പൊന്തേല വളപ്പില്‍ ഫാരിജാന്‍ (45) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയം വെട്ട് ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റിലായിരിക്കുന്നത
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങള്‍ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയില്‍ പ്രതിയാണ് ഇവര്‍. മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ് കയ്പമംഗലംപോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനുശേഷം മൊബൈല്‍ നമ്പര്‍ മാറ്റി ഉപയോഗിക്കുന്നതായിരുന്നു ഇവരുടെ രീതി.