Connect with us

Kerala

കാസര്‍കോട് പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു

ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം

Published

|

Last Updated

കാസര്‍കോട്  | കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(69), ഏയ്ഞ്ചല്‍(30), ആലീസ് തോമസ്(63) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. കല്യാണ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇവര്‍ എത്തിയത്. നാട്ടിലേക്ക് തിരിച്ചു തിരിച്ചുവരുന്നതിനിടെ ഇന്ന് വൈകിട്ടാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കോയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാണ് ഇവരെ ഇടിച്ചത്.

---- facebook comment plugin here -----

Latest