Connect with us

National

ഗുജറാത്തിലെ സ്റ്റീല്‍ ഫാക്ടറിയില്‍ ലോഹം ദേഹത്തേക്ക് ഉരുകി വീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

കച്ചില്‍ അന്‍ജാര്‍ നഗരത്തിലുള്ള ടിഎംടി ബാറുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് അപകടം.

Published

|

Last Updated

ഗാന്ധിനഗര്‍| ഗുജറാത്തിലെ സ്റ്റീല്‍ ഫാക്ടറിയില്‍ ലോഹം ദേഹത്തേക്ക് ഉരുകി വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ നാലു തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കച്ചില്‍ അന്‍ജാര്‍ നഗരത്തിലുള്ള ടിഎംടി ബാറുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് അപകടം. അന്‍ജാറിലുള്ള കീമോ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഇരുമ്പ് അയിര് ഉരുക്കി, സ്റ്റീല്‍ പ്രത്യേക മോള്‍ഡിലാക്കി പ്രോസസ് ചെയ്തെടുക്കുന്നവയാണ് ടിഎംടി ബാറുകള്‍. ഇതില്‍ ഇരുമ്പ് ഉരുക്കി മോള്‍ഡിലേക്ക് മാറ്റുന്നതിനിടെ ലോഹം പുറത്തേക്ക് ഒഴുകുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ ഇതുവരെ കമ്പനി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

 

 

 

 

Latest