Connect with us

Kerala

പേസ്‌റ്റെന്ന് കരുതി എലിവിഷമെടുത്ത് പല്ലു തേച്ചു; മൂന്ന് വയസുകാരി മരിച്ചു

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Published

|

Last Updated

പാലക്കാട് |  ട്യൂത്ത് പേസ്‌റ്റെന്ന് തെറ്റുദ്ധരിച്ച്  എലിവിഷമെടുത്ത് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു.അട്ടപ്പാടി ജല്ലിപ്പാറ മുണ്ടാനത്ത് ലിതിന്‍ ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസാണ് മരിച്ചത്.തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഫെബ്രുവരി 21നാണ് സംഭവം. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി ഉപയോഗിച്ചതോടെയാണ് വിഷം കുട്ടിയുടെ ഉള്ളില്‍ ചെന്നത്.

സംഭവം നടന്നയുടനെ കുട്ടിയെ കോട്ടത്തറ ആശുപത്രിയിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.വിഷം ആന്തരികാവയവങ്ങളെ ബാധിച്ചതോടെയാണ് എസ് എടി ആശുപത്രിയിലേക്ക് മാറ്റിയത്.ഇവിടെ നിന്നും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

Latest