Connect with us

Kerala

മസാലദോശ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; മൂന്നു വയസ്സുകാരി മരിച്ചു

കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയും കുടുംബവും വിദേശത്തു നിന്നും നാട്ടിലെത്തിയത്.

Published

|

Last Updated

തൃശൂര്‍ | മസാലദോശ കഴിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായി മൂന്നു വയസുകാരി മരിച്ചു.വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയും കുടുംബവും വിദേശത്തു നിന്നും നാട്ടിലെത്തിയത്.എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍ നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തി മൂവരും  കുത്തിവെപ്പ് എടുത്ത്  വീട്ടിലേക്ക് മടങ്ങി.എന്നാല്‍ തുടര്‍ന്നും ബുദ്ധിമുട്ട് അനുഭവപ്പെട്ട  ഒലിവിയയെ തിങ്കളാഴ്ച പുലര്‍ച്ചെ  വെണ്ടോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായതോടെ കുട്ടിയെ  തുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest