Connect with us

National

രാജസ്ഥാനില്‍ പത്ത് ദിവസം മുന്‍പ് കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരി മരിച്ചു

ഇന്ന് പുലര്‍ച്ചെ, കുട്ടിയെ പുറത്തെടുത്ത ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു

Published

|

Last Updated

ജയ്പൂര്‍  | രാജസ്ഥാനിലെ കോട്പുത്‌ലിയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ, കുട്ടിയെ പുറത്തെടുത്ത ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കോട്പുത്ലിയിലെ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് പത്ത് ദിവസം മുന്‍പ് കുട്ടി വീണ്ത. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് പുറത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഏകദേശം 10 മിനിറ്റിനുശേഷം കരച്ചില്‍ കേട്ട വീട്ടുകാര്‍ കുട്ടി കുഴല്‍ക്കിണറില്‍ കുടുങ്ങിയതായി കണ്ടെത്തി.തുടര്‍ന്ന് ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും ഒരു മെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തി അവളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

പൈപ്പ് വഴിയാണ് ഓക്‌സിജന്‍ എത്തിച്ചത്. കയറില്‍ ഘടിപ്പിച്ച ഇരുമ്പ് വളയുപയോഗിച്ച് പെണ്‍കുട്ടിയെ പുറത്തെടുക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നുവെങ്കിലും സാധിച്ചില്ല.

പിന്നീട് കുഴല്‍ക്കിണറിന് സമാന്തരമായി തുരങ്കം കുഴിക്കാന്‍ ബുധനാഴ്ച പൈലിങ് യന്ത്രം എത്തിച്ചു. പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി 50 ടണ്‍ ഭാരമുള്ള യന്ത്രം മാറ്റി 100 ടണ്‍ ശേഷിയുള്ള ക്രെയിന്‍ വ്യാഴാഴ്ച കൊണ്ടുവന്നു. വെള്ളിയാഴ്ച മേഖലയില്‍ കനത്ത മഴ പെയ്തതിനാല്‍ കുഴിയെടുക്കല്‍ നിര്‍ത്തിവച്ചു.പിന്നീടുള്ള മണിക്കൂറുകളില്‍ ഭക്ഷണമോ ഓക്‌സിജനോ നല്‍കാനാകാത്തത് കുട്ടിയുടെ നില വഷളാക്കിയിരുന്നു

 

Latest