Connect with us

Kerala

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

രാജസ്ഥാന്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി|നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശിയായ റിദാന്‍ ജാജു ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതായിരുന്നു റിദാന്‍. ആഭ്യന്തര ടെര്‍മിനലിന് പുറത്ത് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

ആഭ്യന്തര ടെര്‍മിനലിന് പുറത്തുള്ള അന്ന സാറ കഫേയുടെ പിന്‍വശത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശവനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. മാതാപിതാക്കള്‍ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്കൊപ്പം റിദാന്‍ പുറത്ത് നിന്ന് കളിക്കുകയായിരുന്നു. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സിയാല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി കാമറ പരിശോധിക്കുകയും കുഞ്ഞ് ചെടിവേലി കടന്ന് കുഴിയില്‍ വീണതായി കാണുകയും ചെയ്തു. ഉടന്‍ കുട്ടിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്ന് സിയാല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

 

Latest