National
തമിഴ്‌നാട്ടില്‍ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരി മരിച്ചു
ലിയയെ ക്ലാസ് മുറിയില്‍ കാണാതായതോടെ അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി നല്‍കിയില്ല.
ചെന്നൈ| തമിഴ്‌നാട് വിഴുപ്പുറത്ത് എല്‍കെജി വിദ്യാര്‍ഥിനി സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു.പഴനിവേല്‍ ശിവങ്കരി ദമ്പതികളുടെ മൂന്ന് വയസുള്ള മകള്‍ ലിയ ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്.
മൂന്ന് മണിയോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാനായി അമ്മ സ്‌കൂളിലെത്തി.ലിയയെ ക്ലാസ് മുറിയില്‍ കാണാതായതോടെ അധ്യാപകരോട് തിരക്കിയെങ്കിലും ആരും കൃത്യമായ മറുപടി നല്‍കിയില്ല. ഇതിനിടയില്‍ സ്‌കൂള്‍ മാനേജര്‍ ലിയയുടെ അച്ഛനെ ഫോണില്‍ വിളിച്ച് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് സ്‌കൂളിലെത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരം രക്ഷിതാക്കള്‍ അറിയുന്നത്.രാവിലെ കുട്ടി മരിച്ചെങ്കിലും സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് വിവരം മറച്ചുവെക്കുകയായിരുന്നു. സംഭവത്തില്‍ സ്‌കൂളിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.