Connect with us

National

മൂന്നുവയസുള്ള പെണ്‍കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രാജസ്ഥാനിലെ കോട്പുട്‌ലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണു.വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തില്‍ 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. രാജസ്ഥാനിലെ കോട്പുട്‌ലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തുന്നുണ്ട്.

ഒരു പൈപ്പിലൂടെ കുഴല്‍ക്കിണറിനുള്ളിലേക്ക് കുഞ്ഞിന് ശ്വസിക്കാനായി ഓക്സിജന്‍ എത്തിക്കുന്നുണ്ട്.ആഴത്തിലേക്ക് ക്യാമറ ഇറക്കി കുഞ്ഞിനെ കൃത്യമായി നിരീക്ഷിച്ചുവരികയാണ്.
കുഞ്ഞിന് വെള്ളവും ഭക്ഷണവും നല്‍കാനും ശ്രമിക്കുന്നുണ്ട്.

ചേതന എന്ന് പേരുള്ള മൂന്ന് വയസുകാരി കുഴല്‍ക്കിണറിന്റെ 15 അടി ആഴത്തിലുള്ള ഒരിടത്താണ് ആദ്യം തങ്ങിനിന്നത്.തുടര്‍ന്ന് കുട്ടി അനങ്ങിയപ്പോള്‍ വീണ്ടും കൂടുതല്‍ ആഴത്തിലേക്ക് വീഴുകയായിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരി കാവ്യ കണ്ടതുകൊണ്ടാണ് വളരെ വേഗത്തില്‍ അധികൃതരെ വിവരമറിയിക്കാന്‍ സാധിച്ചത്

കുഴല്‍ക്കിണര്‍ നാളെ മൂടാന്‍ തീരുമാനിച്ചിരുന്നെന്നും അതിനാലാണ് കുഴല്‍ക്കിണര്‍ അടപ്പ് കൊണ്ട് മൂടാതിരുന്നതെന്നും കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.

Latest