Connect with us

National

മധ്യപ്രദേശില്‍ മൂന്ന് വയസുകാരിക്കെതിരെ ബലാത്സംഗം

അയല്‍വാസിയായ 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

ഛത്തര്‍പൂര്‍| മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്തു. അയല്‍വാസിയായ 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്‌നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം

പെണ്‍കുട്ടി ചികിത്സയിലാണ്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഛത്തര്‍പൂര്‍ പൊലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസിയായ പ്രതി ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കാണാതായ കുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് സമീപപ്രദേശത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

 

 

 

 

Latest