Connect with us

National

മംഗളൂരുവില്‍ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

മംഗളൂരു| മംഗളൂരുവില്‍ സ്വകാര്യ ബീച്ചിലെ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂര്‍ സ്വദേശികളായ എംഡി നിഷിത (21), എസ് പാര്‍വതി (20), എന്‍ കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവതികളിൽ ഒരാൾ ആദ്യം അപകടത്തിൽപെട്ടു.ഈ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റുരണ്ടു പേരും മരിച്ചതെന്നാണ് വിവരം.

ഇന്നലെ രാത്രിയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.