Connect with us

Kerala

കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയില്‍

മൂന്നുപേരും മുമ്പും ലഹരിമരുന്ന് കേസിലും ക്രിമിനല്‍ കേസുകളിലും പ്രതിയായവരാണെന്ന് പോലീസ് വ്യക്തമാക്കി.

Published

|

Last Updated

പാലക്കാട് | പത്ത് കിലോഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയില്‍. മലപ്പുറം എടക്കര കുന്നുമ്മല്‍പ്പൊടി നരേക്കവ് സ്വദേശികളായ ശ്രീജിത്ത് (24) നിധിന്‍രാജ് (22) കാസര്‍കോഡ് ഉടുമ്പുതല മാടക്കല്‍ അഖില്‍ കുമാര്‍ (32) എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവ് ഒഡിഷയില്‍നിന്നും ട്രെയിന്‍ മാര്‍ഗം എത്തിച്ചതാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. താണാവ് ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിന് സമീപം പാതവക്കില്‍ ഹേമാംബിക നഗര്‍ പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

മൂന്നുപേരും മുമ്പും ലഹരിമരുന്ന് കേസിലും ക്രിമിനല്‍ കേസുകളിലും പ്രതിയായവരാണെന്ന് പോലീസ് വ്യക്തമാക്കി. ജില്ല പോലീസ് മേധാവി ആനന്ദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.

Latest