Connect with us

National

കാശ്മീരില്‍ മൂന്ന് യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിലെടുത്ത യുവാക്കളാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകാശ്മീരില്‍ മൂന്ന് യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. ജമ്മുവിലെ സുരന്‍കോട്ടിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജമ്മുകാശ്മീര്‍ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിലെടുത്ത യുവാക്കളാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം തുടരുകയാണ്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് യുവാക്കളും കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി പറഞ്ഞു. സംഭവത്തില്‍ പിഡിപി നേതാവ് മെഹബൂബ മുഫ്തിയും സര്‍ക്കാറിനെ വിമര്‍ശിച്ചു.