Connect with us

Kerala

നൂറുഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ എംഡിഎംഎ കടത്തിയത്.

Published

|

Last Updated

പഴയന്നൂര്‍ | തൃശൂരില്‍ നൂറുഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ആലുവ സ്വദേശികളായ നിധിന്‍ ജേക്കബ് (26) വിഷ്ണു കെ ദാസ് (26) ഷാഫി (26) എന്നിവരാണ് എക്‌സൈിന്റെ പിടിയിലായത്.  ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ എംഡിഎംഎ കടത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ദേശീയപാതയിലെ കുതിരാനില്‍ എക്‌സൈസ് സംഘം വാഹനപരിശോധന നടത്തിയിരുന്നു. ഇതുവഴി കാറില്‍ കഞ്ചാവുമായി എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. കാര്‍ നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് എക്സൈസ് സംഘം കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് പഴയന്നൂരില്‍വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.