Connect with us

jo joseph

തൃക്കാക്കര ഇടത് സ്ഥാനാര്‍ഥി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു

സുകുമാരന്‍ നായരുടെ പിന്തുണയും അനുഗ്രഹവും തേടിയെന്ന് ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Published

|

Last Updated

ചങ്ങനാശ്ശേരി | തൃക്കാക്കര ഇടതുപക്ഷ സ്ഥാനാര്‍ഥി ജോ ജോസഫ് എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജന.സെക്രട്ടറി സുകുമാരന്‍ നായരെ കണ്ടു. രാവിലെ പത്തോടെയാണ് ജോ ജോസഫ് പെരുന്നയിലെ ആസ്ഥാനത്തെത്തിയത്. ചങ്ങനാശ്ശേരിയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ കൂട്ടത്തില്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തിയതാണെന്ന് ജോ ജോസഫ് പറഞ്ഞു.

സുകുമാരന്‍ നായരുടെ പിന്തുണയും അനുഗ്രഹവും തേടിയെന്ന് ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സമദൂര നിലപാടൊന്നും ചര്‍ച്ചയായില്ലെന്നും അതെല്ലാം പാര്‍ട്ടിയാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എസ് എന്‍ ഡി പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ജോ ജോസഫ് സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരെ സുകുമാരൻ നായർ പരസ്യമായി രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് ദിവസം ഇടതിനെതിരെ സംസാരിച്ചതും പിണറായി വിജയൻ മറുപടി പറഞ്ഞതുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി പി എം ചിഹ്നത്തിൽ മത്സരിക്കുന്ന തൃക്കാക്കരയിലെ സ്ഥാനാർഥി പെരുന്നയിലെത്തി അനുഗ്രഹം തേടിയത്.

Latest