Connect with us

Kerala

തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്: ജോസ് വള്ളൂരിനോടും എംപി വിന്‍സെന്റിനോടും രാജിവെക്കാന്‍ നിര്‍ദേശം

എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിച്ചിട്ടുണ്ട്.

Published

|

Last Updated

തൃശൂര്‍ |  യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ തോല്‍വിയെ തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലില്‍ തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്റിനുമെതിരെ നടപടി.

ഇരുവരുടെയും രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കി. എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാമത് പോയതിനെയും, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതിനെയും ഹൈക്കമാന്‍ഡ് ഗൗരവമായാണ് കാണുന്നത്. യുഡിഎഫ് പിന്നോട്ട് പോയതും ഡിസിസി ഓഫീസുലാണ്ടായ സംഘര്‍ഷവും പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.

അതേസമയം തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ എഐസിസി നിര്‍ദേശ പ്രകാരം കെപിസിസി നാലംഗ സമിതിയെ രൂപീകരിക്കും.

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരേ ഡിസിസിയുടെ മതിലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തില്‍ കലാശിച്ചത്.തമ്മില്‍തല്ലിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Latest