Connect with us

Kerala

തൃശൂര്‍ കൈപ്പമംഗലത്ത് വള്ളം മറിഞ്ഞു; മൂന്നുപേര്‍ക്ക് പരുക്ക്

കൂരിക്കുഴി സ്വദേശി തൈക്കാട് സുരേഷിന്റെ ഭാഗ്യമാല എന്ന മൂട് വെട്ടി വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

തൃശൂര്‍ | കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്ന് തൊഴിലാളികള്‍ക്ക് പരുക്ക്. ഉടമ സുരേഷ്, വിബിന്‍, രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കൂരിക്കുഴി സ്വദേശി തൈക്കാട് സുരേഷിന്റെ ഭാഗ്യമാല എന്ന മൂട് വെട്ടി വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

മീന്‍പിടിത്തത്തിന് കരയില്‍ നിന്നും കടലിലേക്ക് ഇറക്കവെ ശക്തമായ തിരമാലയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. സുരേഷും വിബിനും രാജേഷും സാഹസികമായി നീന്തിക്കയറി രക്ഷപ്പെട്ടു. മറിഞ്ഞ വള്ളവും കരക്കടുപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിനും, വള്ളത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

 

Latest