vigilance arrest
കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍ പിടിയില്‍
കാല്‍മുട്ട് ശസ്ത്രക്രിയക്കെത്തിയ രോഗിയോട് 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു
തൃശ്ശൂര്‍ | രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍. ആശുപത്രിയിലെ സര്‍ജന്‍ ഡോ. കെ ബാലഗോപാലാണ് വിജിലന്‍സിന്റെ പിടിയിലായത്. കാല്‍മുട്ട് ശസ്ത്രക്രിയക്ക് ചികിത്സ തേടിയെത്തിയ രോഗിയോട് ഇരുപതിനായിരം രൂപ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം വിജിലന്‍സിനെ രോഗി അറിയിച്ചു. വിജിലന്‍സ് നല്‍കിയ നിര്‍ദേശ പ്രകാരം രോഗി ഡോക്ടറുടെ വിയ്യൂരിലെ വസതിയിലെത്തി പണം കൈമാറുന്നതിനിടെ വിജിലന്‍സെത്തി പിടികൂടുകയായിരുന്നു.
വിജിലന്‍സ് ഡി വൈ എസ് പി പി എസ് സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----