Kerala
തൃശ്ശൂര്‍ പൂര വിവാദം; അടിയന്തര പ്രമേയം ഇന്ന് ചര്‍ച്ചക്കെടുക്കും
ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിക്കൂര്‍ സമയമാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം | തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ഇന്ന് ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിക്കൂര്‍ സമയമാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഉദ്ദേശങ്ങളും, പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും തുറന്നുകാട്ടുന്നതിനാണ് വിഷയം ചര്‍ച്ച ചെയ്യുന്നതെന്ന്, തീരുമാനം അറിയിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ചയ്ക്ക് എടുക്കുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംബന്ധിച്ച അടിയന്തര പ്രമേയം നിയമസഭ ഇന്നലെ ചര്‍ച്ച ചെയ്ത് തള്ളിയിരുന്നു.