Kerala
തൃശൂര്‍ പൂരം അലങ്കോലമാക്കല്‍; എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ മൂന്നു തലത്തിലുള്ള തുടരന്വേഷണം
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം | തൃശൂര്‍ പൂരം അലങ്കോലമാക്കലില്‍ എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആരോപണങ്ങളും അന്വേഷണവും നേരിടുന്ന എ ഡി ജി പി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പൂരം കലക്കലില്‍ എ ഡി ജി പിയുടെ വീഴ്ച സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. പൂരം കലക്കല്‍ അട്ടിമറിയിലെ ഗൂഡാലോചനയില്‍ ക്രൈം ബ്രാഞ്ച് എ ഡി ജി പി അന്വേഷണം നടത്തും. ഇതിന് പുറമെ മൂന്നാമതായി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക. നേരത്തെ എ ഡി ജി പിക്കെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡി ജി പി ഇതുവരെ നല്‍കിയിട്ടില്ല.