Kerala
തൃശൂര്‍ പൂരത്തിന് നിയന്ത്രണങ്ങളില്ല; പൂർവ്വാധികം ഭംഗിയായി നടത്തുമെന്ന് മന്ത്രി
പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ബാധകമല്ല. എന്നാല്‍ മാസ്‌കും സാനിറ്റൈസറും അടക്കം സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും മന്ത്രി
തൃശ്ശൂര്‍ | തൃശൂര്‍ പൂരം ഇത്തവണ നിയന്ത്രണങ്ങള്‍ ഇല്ലാതെ പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. റവന്യു മന്ത്രി കെ രാജന്‍, മന്ത്രി ആര്‍ ബിന്ദു, മറ്റു ജനപ്രതിനിധികള്‍, ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂരത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ ബാധകമല്ല. എന്നാല്‍ മാസ്‌കും സാനിറ്റൈസറും അടക്കം സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ദേവസ്വം ബോര്‍ഡുകള്‍ നേരിടുന്ന സാമ്പത്തി പ്രതിസന്ധി പരിഹരിക്കുമെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു.
---- facebook comment plugin here -----