Connect with us

Kerala

തൃശൂര്‍ പൂരം കലക്കല്‍: എ ഡി ജി പിയുടെ അന്വേഷണ റിപോര്‍ട്ട് ഡി ജി പി ഇന്ന് പരിശോധിക്കും; മുഖ്യമന്ത്രിക്ക് കൈമാറും

സീല്‍ വെച്ച കവറില്‍ നല്‍കിയ 600 പേജുള്ള റിപോര്‍ട്ടാണ് പരിശോധിക്കുക.

Published

|

Last Updated

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കിയതു സംബന്ധിച്ച എ ഡി ജി പിയുടെ അന്വേഷണ റിപോര്‍ട്ട് ഡി ജി പി ഇന്ന് പരിശോധിക്കും. ഇതിനു ശേഷം മുഖ്യമന്ത്രിക്കു കൈമാറും. സീല്‍ വെച്ച കവറില്‍ നല്‍കിയ 600 പേജുള്ള റിപോര്‍ട്ടാണ് പരിശോധിക്കുക.

ഇന്നലെയാണ് എ ഡി ജി പി റിപോര്‍ട്ട് സമര്‍പ്പിച്ചത്. അഞ്ച് മാസമെടുത്താണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും നീണ്ടുപോവുകയായിരുന്നു.

ഡി ജി പി ഓഫീസില്‍ ഇല്ലാത്തതിനാല്‍ ഇന്നലെ റിപോര്‍ട്ട് പരിശോധിക്കാനായിരുന്നില്ല.

 

Latest