Kerala
തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം; മന്ത്രി കെ രാജന്റെ മൊഴിയെടുക്കും
എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

തൃശൂര്‍| തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പിനായി സമയം തേടിയപ്പോള്‍ നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നല്‍കാമെന്നാണ് മന്ത്രി അറിയിച്ചത്.
തൃശൂര്‍ പൂരം കലക്കലിലെ പോലീസ് ഇടപെടല്‍ സിപിഐ വലിയ വിമര്‍ശനമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ത്രിതല അന്വേഷണം അഞ്ച് മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. അന്വേഷണം ഇഴയുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മന്ത്രി കെ രാജന്റെ മൊഴി എടുത്ത ശേഷം എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിയും എടുക്കും.