Connect with us

Kerala

തൃശൂര്‍ പൂരം വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നു: എം വി ഗോവിന്ദന്‍

ബി ജെ പിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വി ഡി സതീശനെന്നും ആരോപിച്ചു

Published

|

Last Updated

പാലക്കാട് | ഉപതിരഞ്ഞെടുപ്പില്‍ തൃശൂര്‍ പൂരം വിഷയം വര്‍ഗീയ താല്‍പര്യത്തോടെ ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് യു ഡി എഫും ബി ജെ പിയും ശ്രമിക്കുന്നത്. ബി ജെ പിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വി ഡി സതീശനെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാം അന്വേഷണത്തില്‍ പുറത്തുവരും. പൂരം അലങ്കോലമാക്കാന്‍ നോക്കിയത് ആര്‍ എസ് എസ് ആണ്. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. തൃശൂര്‍ പൂരം വിവാദത്തില്‍ സുരേഷ് ഗോപി ലൈസന്‍സില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എ ഡി എമ്മിന്റെ മരണത്തില്‍ സി പി എം ആരെയും സംരക്ഷിക്കില്ല. പൂര്‍ണമായും എ ഡി എമ്മിന്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പോലീസിന് ഒരു നിര്‍ദേശവും കൊടുത്തിട്ടില്ല. പോലീസിന് നിര്‍ദേശം കൊടുക്കുന്ന രീതി പാര്‍ട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകകയാണ്. നിയമ നടപടികള്‍ അങ്ങനെ തുടരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 


  -->  

Latest