Connect with us

Kerala

തൃശൂര്‍ സ്‌കൂളിലെ വെടിവെപ്പ്; ബേബി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരണം

പലപ്പോഴായി അച്ഛനില്‍ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.

Published

|

Last Updated

തൃശൂര്‍| തൃശൂരിലെ സ്‌കൂളില്‍ യുവാവ് വെടിവെപ്പ് നടത്തിയത് ബേബി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരണം. മുളയം സ്വദേശി ജഗന്‍ 1500 രൂപ വില വരുന്ന ബേബി എയര്‍ പിസ്റ്റള്‍ സെപ്തംബര്‍ 28 ന് അരിയങ്ങാടിയിലെ ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനില്‍ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.

നാട്ടുകാരാണ് യുവാവിനെ പോലീസിലേല്‍പ്പിച്ചത്. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതല്‍ ഇയാള്‍ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കള്‍ പറയുന്നത്. സ്‌കൂളില്‍ നിന്ന് പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് പോയ വിദ്യാര്‍ത്ഥിയാണ് ജഗനെന്നാണ് വിദ്യോദയം സ്‌കൂളിലെ അധ്യാപിക വിശദീകരിക്കുന്നത്.

സ്‌കൂള്‍ അധികൃതര്‍ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു നിറ ഒഴിച്ചതെന്നും അധ്യാപിക വിശദീകരിച്ചു. 2021 ല്‍ ഒരു വര്‍ഷം സ്‌കൂളില്‍ വന്നിരുന്നു. പിന്നെ സ്‌കൂളില്‍ വന്നില്ല. പരീക്ഷയെഴുതാനും വന്നില്ല. തോക്ക് കണ്ടപ്പോഴാണ് പോലീസിനെ അറിയിച്ചത്. സ്‌കൂളില്‍ നിന്നും പോകുന്ന വഴിയില്‍ വെച്ചും ക്ലാസ് റൂമില്‍ വെച്ചും നിറയൊഴിച്ചു. പക്ഷേ കുട്ടികള്‍ക്ക് നേരെയൊന്നും നിറയൊഴിച്ചിട്ടില്ലെന്നും അധ്യാപക വിശദീകരിച്ചു. പോലീസിനെ കണ്ടപ്പോള്‍ ഓടി മതില്‍ ചാടി കടന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് യുവാവിനെ പോലീസിലേല്‍പ്പിച്ചതെന്നും അവര്‍ പറഞ്ഞു.

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പൂര്‍വ വിദ്യാര്‍ത്ഥിയായ ജഗന്‍ തോക്കുമായെത്തി വെടിവെച്ചത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. പ്രതിയെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പോലീസ് പറഞ്ഞു.

 

 

Latest