Connect with us

Kerala

കൗമാരകലയുടെ സുവര്‍ണകിരീടം തൃശൂരിന്

26 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്.

Published

|

Last Updated

തിരുവനന്തപുരം | 63ാമത് കലാമഹോത്സവത്തിന് തിരിതാണപ്പോള്‍ കലാകിരീടം തൃശൂരിലേക്ക്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പ് 26 വര്‍ഷങ്ങള്‍ക്കിപ്പുറം തൃശൂര്‍ സ്വന്തമാക്കി.അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. 1008 പോയിന്റ് നേടിയാണ് തൃശൂര്‍ ജേതാക്കളായത്. 1999 ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്. ഇതുവരെ മൂന്ന് വട്ടമാണ് തൃശൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്.

ഒരു പോയിന്റ് വ്യത്യാസത്തിൽ  പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 1007പോയിന്റിനാണ് പാലക്കാട് രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കണ്ണൂര്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1003 പോയിന്റിനാണ് കണ്ണൂര്‍ മൂന്നാം സ്ഥാനത്തായത്. 21 വര്‍ഷം കിരീടം കെെവിടാതെ സൂക്ഷിച്ച് റെക്കോഡിട്ട കോഴിക്കോടിന് ഇത്തവണ 1000 പോയന്റുമായി നാലാം സ്ഥാനമാണ്.

ഹൈസ്കൂൾ വിഭാഗം  സ്കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. 171 പോയിന്റാണ് ഗുരുകുലം നേടിയത്. രണ്ടാം സ്ഥാനത്ത്  കാർമൽ ഹയർസെക്കൻഡറി സ്കൂൾ വഴുതക്കാടാണ്.

ഇത്തവണ 25 വേദികളിലായാണ് കലയുടെ അരങ്ങുണര്‍ന്നത്.മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ (എംടി – നിള) ആണ് സമാപന സമ്മേളനം നടന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും അതിഥികളായി. സ്പീക്കര്‍ എ എ ഷംസീര്‍ അധ്യക്ഷനായി. മന്ത്രിരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജി ആര്‍ അനില്‍, ആര്‍ ബിന്ദു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Latest