Connect with us

Kerala

തൊണ്ടയാട് സ്ലാബ് വീണുണ്ടായ അപകടം; മരണം മൂന്നായി

തങ്കരാജ്, ദീപാനന്ദ് എന്നിവര്‍ നിലവില്‍ ചികിത്സയിലാണ്

Published

|

Last Updated

കോഴിക്കോട് | തൊണ്ടയാട് കെട്ടിട നിര്‍മാണത്തിനിടെ സ്ലാബ് വീണുണ്ടായ അപകടത്തില്‍ പരക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട് വില്‍പുരം സ്വദേശി ഗണേശ്(20)ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഇതോടെ അപകടത്തില്‍ മരിച്ചവുടെ എണ്ണം മൂന്നായി.

അപകടത്തില്‍ പരുക്കേറ്റ അഞ്ച് തൊഴിലാളികളില്‍ തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്, സലീംഖാന്‍ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. തങ്കരാജ്, ദീപാനന്ദ് എന്നിവര്‍ നിലവില്‍ ചികിത്സയിലാണ്

സെപ്തംബര്‍ 26ന് രാവിലെയാണ് തൊണ്ടയാട് അപകടമുണ്ടായത്. പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. സ്ലാബിന് താങ്ങായി നല്‍കിയ തൂണ്‍ തെറ്റിമാറിയതാണ് അപകട കാരണം