Connect with us

First Gear

കേരളത്തില്‍ 28 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഇന്ന് മുതല്‍ 28 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപ് തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയ്ക്ക് ഇടയാക്കുന്നത്. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തയാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. https://play.google.com/store/apps/details id=com.lightening.live.damini&hl=en_IN എന്ന ലിങ്കില്‍ നിന്ന് Damini app ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ശക്തമായ കാറ്റിനെ നേരിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിര്‍ദേശങ്ങള്‍ ലഭ്യമാണ്. മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ള ജില്ലകളുടെ വിശദാംസം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ https://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്സൈറ്റില്‍ കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ https://sdma.kerala.gov.in/lightning-warning/ എന്ന സൈറ്റില്‍ ലഭിക്കും.

 

---- facebook comment plugin here -----

Latest