Connect with us

Kerala

തൂണേരി ഷിബിന്‍ വധം: ആറ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ഒന്ന് മുതല്‍ നാല് വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കള്‍ക്ക് പ്രതികള്‍ നല്‍കണമെന്നും കോടതി.

Published

|

Last Updated

കൊച്ചി | ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിന്‍ (19) നെ വധിച്ച കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്ന് മുതല്‍ നാല് വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കള്‍ക്ക് പ്രതികള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാറങ്കി താഴെ കുനിയില്‍ സിദ്ദിഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതില്‍ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2015 ജനുവരി 22നാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. കേസിലെ മൂന്നാം പ്രതി അസ്ലം 2016 ല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ സി പി എം പ്രവര്‍ത്തകരാണ് പ്രതികള്‍. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായിലിനെ പിടികൂടാനായിട്ടില്ല. കേസില്‍ വിചാരണ കോടതി വെറുതെവിട്ട എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.

 

Latest