Connect with us

International

ടിബറ്റ് ഭൂചലനം; മരിച്ചവരുടെ എണ്ണം 95 ആയി

100ല്‍ പരം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Published

|

Last Updated

ലാസ | നേപ്പാളിലെ ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. 100ല്‍ പരം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 7.1 തീവ്രത രേഖപ്പെടുത്തിയതുള്‍പ്പടെ തുടര്‍ച്ചയായി ആറ് ഭൂചലനങ്ങളാണ് ഉണ്ടായത്. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം.

ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്‌സെ നഗരത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 4.7, 4.9 തീവ്രതയുള്ള രണ്ട് തുടര്‍ചലനങ്ങള്‍ സിസാങില്‍ വീണ്ടും റിപോര്‍ട്ട് ചെയ്യപ്പെട്ടു.

ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പട്‌നയിലും പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്ക് വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. രാവിലെ 6.35 നാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ കാഠ്മണ്ഡുവില്‍ അടക്കം പ്രകമ്പനമുണ്ടായി.

 

 

---- facebook comment plugin here -----

Latest