Kuwait
കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അടുത്ത മാസം മുതല്‍ കുറയാന്‍ സാധ്യത
കുവൈത്ത് സിറ്റി | ഇന്ത്യ ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് അടുത്ത മാസത്തോടെ കുറയുമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു. ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്കുള്ള വിമാന സര്‍വീസ് ആരംഭിച്ചു ഒരാഴ്ച കഴിഞ്ഞപോള്‍ ടിക്കറ്റ് നിരക്കില്‍ മുപ്പതു ശതമാനം കുറവ് ഉണ്ടായതായി പത്രം റിപ്പോര്‍ട് ചെയ്തു.
നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് 350-400ല്‍ താഴെ എത്തിയിട്ടുണ്ട്. നേരിട്ടുള്ള സര്‍വീസ് പുണരാരംഭിക്കുന്നതിനു തൊട്ട് മുമ്പ് ഇത് അഞ്ഞൂറ് ദിനാര്‍ മുതല്‍ 800 ദിനാര്‍ വരെ ആയിരുന്നു. അടുത്ത മാസം മുതല്‍ ഇത് കോവിഡിന് മുമ്പുള്ള നിരക്കിലേക്കു തിരികെ എത്തുമെന്നാണ് വിലയിരുത്തപെടുന്നത്.
എന്നാല്‍ വിമാന കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നതില്‍ ഇടപെടാന്‍ തങ്ങള്‍ക്കു യാതൊരു അധികാരവും ഇല്ലെന്നാണ് സിവില്‍ വ്യോമയാന അധികൃതര്‍ വ്യക്തമാകുന്നത്.
റിപ്പോര്‍ട്ട്: ഇബ്രാഹിം വെണ്ണിയോട്