Connect with us

Kasargod

തിദ്കാറെ അഹ്ദല്‍ സംഗമങ്ങള്‍ക്ക് ബേക്കലില്‍ തുടക്കമായി

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നിര്‍വഹിച്ചു.

Published

|

Last Updated

'തിദ്കാറെ അഹ്ദല്‍' സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബേക്കലില്‍ എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നിര്‍വഹിക്കുന്നു.

ബേക്കല്‍ | സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 19-ാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി സുന്നി സംഘടനകളുടെ സഹകരണത്തോടെ കാസര്‍കോട്‌ ജില്ലയിലെ 50 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ‘തിദ്കാറെ അഹ്ദല്‍’ സംഗമങ്ങള്‍ക്ക് ബേക്കലില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കര സര്‍ക്കിളിലെ ബേക്കല്‍ നൈഫ് ഹോട്ടലില്‍ എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നിര്‍വഹിച്ചു.

അബ്ദുസ്സലാം സി എച്ച് തൊട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ പദ്ധതി അവതരണവും നടത്തി. ഹസൈനാര്‍ സഖാഫി കുണിയ, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സിദ്ധീഖ് സഖാഫി ബായാര്‍, അഷ്റഫ് സഖാഫി തലേക്കുന്ന്, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഹകീം കുന്നില്‍, ബഷീര്‍ ഏണിയാടി, ബശീര്‍ ഹിമമി പെരുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്റഫ് കരിപ്പൊടി സ്വാഗതം പറഞ്ഞു.

മുഹിമ്മാത്ത് പ്രചാരണ സമിതി പള്ളിക്കര സര്‍ക്കിള്‍ ഭാരവാഹികളായി അബ്ദുസ്സലാം സി എച്ച് (ചെയര്‍മാന്‍), ഇര്‍ഷാദ് തെക്കെപുറം (ജനറല്‍ കണ്‍വീനര്‍), അലി പൂച്ചക്കാട് (ഫിനാന്‍സ്), ആബിദ് സഖാഫി, ഉമര്‍ സഖാഫി മവ്വല്‍, കെ വി ഹനീഫ് (വൈസ് ചെയര്‍മാന്‍), ജബ്ബാര്‍ ജൗഹരി, ഹനീഫ് മവ്വല്‍, ഷഫീഖ് ഹാഷിമി (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍: ഗഫൂര്‍ ഹാജി (മുക്കൂട്), ഇംതിയാസ്(പൂച്ചക്കാട്), നൗഷാദ് (ചേറ്റുകുണ്ട്), കെ വി ഹനീഫ് (കല്ലിങ്കാല്‍), റഫീഖ് അല്‍മാസ് (ബേക്കല്‍), മുനീര്‍ (ഖിള്‌രിയ്യ), ഹനീഫ് (മവ്വല്‍), കെ പി എസ് തങ്ങള്‍ (ഹദ്ദാദ്), ഫൈസല്‍ (മീത്തല്‍ മവ്വല്‍), അബ്ദുസലാം ഹാജി (തൊട്ടി), അബ്ബാസ് ഹാജി പറയങ്ങാനം എന്നിവരെയും തിരഞ്ഞെടുത്തു.

നാളെ (ഡിസം: 12 വ്യാഴം) രാത്രി 8.30ന് ബംബ്രാണയില്‍ കുമ്പോല്‍ സര്‍ക്കിള്‍, മറ്റന്നാള്‍ (ഡിസം: 13, വെള്ളി) രാവിലെ ഏഴിന് മുട്ടം മഖ്ദൂമിയയില്‍ ബന്തിയോട് സര്‍ക്കിള്‍, വൈകിട്ട് മൂന്നിന് സുല്യ, നാലിന് സീതാംഗോളി, ബെള്ളൂര്‍, സര്‍ക്കിള്‍ സംഗമങ്ങള്‍ യഥാക്രമം ഊജംപദവ്, കാനക്കോട് എന്നിവിടങ്ങളിലായും നടക്കും. 14ന് ഗ്വാളിമുഖ ടൗണ്‍ മസ്ജിദില്‍ പള്ളങ്കോട് സര്‍ക്കിള്‍, 15ന് വൈകിട്ട് നാലിന് കട്ടത്തടുക്കയില്‍-പുത്തിഗെ, 17 ന് രാത്രി എട്ടിന് പെര്‍മുദയില്‍-പെര്‍മുദെ, 20ന് രാവിലെ ഏഴിന് ശാന്തിപ്പള്ളത്ത്-കുമ്പള സര്‍ക്കിള്‍ തിദ്കാറെ അഹ്ദലും നടക്കും.

 

 

Latest