Connect with us

National

അല്‍ഖ്വയ്ദയുമായി ബന്ധം; ഗുജറാത്തില്‍ മൂന്ന് പേര്‍ പിടിയില്‍

സെമി ഓട്ടോമാറ്റിക് പിസ്റ്റലും ലഘുലേഖകളും വീഡിയോകളും ഉള്‍പ്പെടെ ഇവരില്‍നിന്ന് കണ്ടെടുത്തായി എടിഎസ് സംഘം പറഞ്ഞു

Published

|

Last Updated

രാജ്‌കോട്ട്  | ഭീകര സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തിയ മൂന്നുപേരെ ഗുജറാത്ത് ഭീകരവിരുദ്ധസേന അറസ്റ്റ്‌ചെയ്തു. ബംഗ്ലാദേശ് സംഘത്തിനുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച പശ്ചിമബംഗാള്‍ സ്വദേശികളാണ് പിടിയിലായത്.

രാജ്‌കോട്ടിലെ ഒരു സ്വര്‍ണാഭരണശാലയിലാണ് ഇവര്‍ ജോലിചെയ്തിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവരെ ദിവസങ്ങളായി എടിഎസ് സംഘം നിരീക്ഷിക്കുകയായിരുന്നു.

സെമി ഓട്ടോമാറ്റിക് പിസ്റ്റലും ലഘുലേഖകളും വീഡിയോകളും ഉള്‍പ്പെടെ ഇവരില്‍നിന്ന് കണ്ടെടുത്തായി എടിഎസ് സംഘം പറഞ്ഞു.

 

Latest