Connect with us

Kerala

വയനാട് അമരക്കുനിക്ക് സമീപം വീണ്ടും കടുവയെത്തി; ആടിനെ കൊന്നു

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കടുവ ആടിനെ കൊന്നത്

Published

|

Last Updated

കല്‍പറ്റ  | നാട്ടുകാരെ ഭീതിയിലാഴ്ത്തി വയനാട് അമരക്കുനിക്ക് സമീപം വീണ്ടും കടുവയെത്തി. അമരക്കുനിയില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെ ജനവാസമേഖലയിലെത്തിയ കടുവ ആടിനെ കൊന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കടുവ ആടിനെ കൊന്നത്

നെടിയങ്ങാടിയില്‍ കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ കൊന്നത്. കടുവക്കായി വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട. മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നുള്ള ആര്‍ ആര്‍ ടി സംഘം ഞായറാഴ്ച രാവിലെ ഇവിടെ എത്തിയിട്ടുണ്ട്. ഇതിനിടയിലാണ് കടുവ ആടിനെ ആക്രമിച്ചത്.

---- facebook comment plugin here -----

Latest