Leopard attack
മൂന്നാറില്‍ പുലിയുടെ ആക്രമണം: തൊഴിലാളിക്ക് പരുക്ക്
പശുവിന് പുല്ലരിയുന്നതിനിടെയാണ് ആക്രമണം
ഇടുക്കി | മൂന്നാറില്‍ പുലിയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരുക്ക്. കല്ലാര്‍ പുതുക്കാട് എസ്റ്റേറ്റില്‍ പശുവിനുള്ള പുല്ല് അരിയുകയായിരുന്ന സേലെരാജന്‍ എന്ന തൊഴിലാളിക്ക് നേരതെയാണ്പുലിയുടെ ആക്രമണമുണ്ടായത്.
സേലെരാജന് ഉച്ചത്തില്‍ നിലവിളിച്ചതോടെ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. പുലിയുടെ നഖം കൊണ്ട് സേലെരാജന്റെ മുതുകില്‍ അഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.
---- facebook comment plugin here -----