Kerala
കോന്നിയില്‍ വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പാടുകളും മറ്റും പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിച്ചു.
പത്തനംതിട്ട | കോന്നിയില്‍ വീണ്ടും പുലി ആടിനെ ആക്രമിച്ചുകൊന്നു. കോന്നി അരുവാപ്പുലം ഊട്ടുപാറ മേലേമിച്ചഭൂമി കല്ലുമലക്കുഴിയില്‍ സദാശിവന്റെ മൂന്ന് വയസുള്ള ആടിനെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടില്‍ നിന്നാണ് ആടിനെ കൊണ്ടുപോയത്.
തൊഴുത്തില്‍ രക്തത്തുള്ളികളും വന്യജീവി വലിച്ചുകൊണ്ടു പോയതിന്റെ പാടുകളും കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അരക്കിലോമീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ ആടിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പാടുകളും മറ്റും പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിച്ചു. പന്നിയുടെയും മ്ലാവിന്റെയും കുരങ്ങുകളുടെയും മറ്റും ശല്യം ഈ പ്രദേശത്തുണ്ടാകാറുണ്ട്.
---- facebook comment plugin here -----