Connect with us

Kerala

വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവ ആക്രമണം; ദൗത്യസംഘത്തിലെ ആര്‍ആര്‍ടി അംഗത്തിന് പരുക്ക്

മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്

Published

|

Last Updated

കല്‍പ്പറ്റ| വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാധയെ കടിച്ചുകൊന്ന കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയ്ക്കാണ് ആക്രമണത്തില്‍ പരുക്ക് പറ്റിയത്. നേരത്തെ കടുവയെ കണ്ട സ്ഥലത്തു വെച്ചാണ് സംഭവം. ജയസൂര്യയുടെ
പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

എട്ട് അംഗങ്ങളായി തിരിഞ്ഞ് പത്തു ടീമുകളായി കാട്ടില്‍ പോയി തിരഞ്ഞ് കടുവയെ കണ്ടെത്തുക എന്ന ദൗത്യമാണ് ആര്‍ആര്‍ടി സംഘം നടത്തിയത്. ഇതിലൊരു ദൗത്യസംഘത്തിലെ അംഗമായിരുന്നു ജയസൂര്യ.

കടുവയുടെ ആക്രമണം നടന്നത് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഉള്‍ക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്തു വെച്ചാണ് കടുവയെ കണ്ടതെന്നാണ് സൂചന. കടുവ വനംവകുപ്പിന്റെ റഡാറില്‍ കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ വനംവകുപ്പ് പറഞ്ഞത്.

.

 

Latest