Connect with us

Kerala

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കൊന്നുതിന്നു

വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്നാണ് പശുവിനെ കടുവ പിടിച്ചത്.

Published

|

Last Updated

കല്‍പ്പറ്റ| വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. വയനാട് ചൂരിമലയിലെ താണാട്ടുകുടിയില്‍ രാജന്റെ പശുവിനെ കടുവ കൊന്നുതിന്നു. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ നിന്നാണ് പശുവിനെ കടുവ പിടിച്ചത്. സംഭവത്തിനു പിന്നാലെ വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി.

രണ്ടാഴ്ച മുമ്പും പ്രദേശത്തുനിന്ന് വളര്‍ത്തുമൃഗത്തെ കടുവ കൊന്നുതിന്നിരുന്നു. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെയാണ് കടുവ തിന്നത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കടുവയുടെ ആക്രമണം നടക്കുന്നത്. കടുവയെ മയക്കുവെടി വച്ച് പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.

 

 

 

Latest