Connect with us

Kerala

കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍; കാട്ടിലേക്ക് തുറന്നുവിടാന്‍ കഴിയില്ല

കടുവയുടെ താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

Published

|

Last Updated

കല്‍പ്പറ്റ|വയനാട്ടിലെ കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കാട്ടിലേക്ക് തുറന്നു വിടാന്‍ ആകില്ലെന്ന് വിവരം. കടുവയുടെ താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വിശദമായ ആരോഗ്യ പരിശോധന ഇന്ന് നടത്തും. തോല്‍പ്പെട്ടി 17 എന്ന കടുവ നിലവില്‍ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്.

ഇന്നലെ രാത്രി 11ഓടെയാണ് കടുവ കൂട്ടിലായത്. മാളിയേക്കല്‍ ബെന്നിയുടെ വീടിന് സമീപം സ്ഥാപിച്ച രണ്ടാമത്തെ കൂട്ടിലാണ് കടുവ കയറിയത്. മയക്ക് വെടിവെച്ച് പിടികൂടാനുള്ള ഒരുക്കത്തിനിടെയാണ് കടുവ കുടുങ്ങിയത്. നേരത്തെ ബെന്നിയുടെ തൊഴുത്തില്‍ കയറിയ കടുവ രണ്ട് പശുക്കളെ കൊന്നിരുന്നു. ഇവിടെയാണ് ഇന്നലെ രാത്രി ഒമ്പതോടെ വീണ്ടും കടുവ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കിഴക്കേല്‍ സാബുവിന്റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി കടുവ കൊന്നിരുന്നു. കടുവാ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു, പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കടുവയെ മയക്കുവെടി വെക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 2, 16, 19 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കടുവ കൂട്ടിലായ സാഹചര്യത്തില്‍ നിരോധനാജ്ഞ പിന്‍വലിക്കും.

 

 

 

Latest