Connect with us

Kerala

പഞ്ചാരക്കൊല്ലിയിലിറങ്ങിയ കടുവയെ നരഭോജിയായി പ്രഖ്യാപിക്കും

അനുകൂല സാഹചര്യം കിട്ടിയാൽ വെടിവെക്കാനും തീരുമാനം

Published

|

Last Updated

കൽപ്പറ്റ | പഞ്ചാരക്കൊല്ലിയിലിറങ്ങിയ കടുവയെ നരഭോജിയായി പ്രഖ്യാപിക്കാനും അനുകൂല സാഹചര്യം കിട്ടിയാൽ വെടിവെക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിൽ തീരുമാനം.  വനം മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.

നരഭോജി കടുവയെ മയക്കുമരുന്ന് വെടി വെക്കാതെ നേരിട്ട് വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന് വേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ മാത്രം 100 കാമറ സ്ഥാപിക്കുമെന്നും നാട്ടുകാർക്കു കൊടുത്ത ഉറപ്പ് ഒരാഴ്ചക്കകം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തോട്ടം തൊഴിലാളിയായ രാധയെ കടുവ ആക്രമിച്ച് കൊന്നത്. അതിന് ശേഷം രണ്ട് തവണയായി നാട്ടുകാർ കടുവയെ കണ്ടിരുന്നു. ഇന്ന് രാവിലെ ദ്രുതകർമ സേനാംഗത്തിന് നേരെയും കടുവയുടെ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ.

Latest