Idukki
ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി; കാലിനേറ്റ പരുക്ക് ഗുരുതരം
കടുവ തീര്‍ത്തും അവശനിലയിലാണെന്ന് കോട്ടയം ഡി എഫ് ഒ. മയക്കുവെടിവെച്ച് പിടികൂടാനാകില്ല.

ഇടുക്കി | ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. കടുവയുടെ കാലിനേറ്റ പരുക്ക് ഗുരുതരമാണ്. കടുവ തീര്‍ത്തും അവശനിലയിലാണെന്ന് കോട്ടയം ഡി എഫ് ഒ. എന്‍ രാജേഷ് പറഞ്ഞു.
വനംവകുപ്പ് സ്ഥാപിച്ച കൂടിന് 300 മീറ്റര്‍ അടുത്താണ് കടുവയുള്ളത്. സഞ്ചരിക്കാനാവാത്ത നിലയിലാണ് കടുവ. മയക്കുവെടിവെച്ച് പിടികൂടാനാകില്ലെന്നും ഡി എഫ് ഒ പറഞ്ഞു.
കടുവ കൂട്ടില്‍ കയറാന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങള്‍ സമീപപ്രദേശത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----