Kerala
ഗ്രാമ്പിയിലെ കടുവ; തിരച്ചില്‍ ഊര്‍ജിതം, പ്രതിഷേധവുമായി നാട്ടുകാര്‍
മൂന്ന് സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. സ്‌നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും ആദ്യ രണ്ട് സംഘത്തിലുണ്ട്.

ഇടുക്കി | ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജിതം. മൂന്ന് സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. സ്‌നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും ആദ്യ രണ്ട് സംഘത്തിലുണ്ട്.
കടുവയെ പിടികൂടുക സങ്കീര്‍ണമായ ദൗത്യമാണെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ പിടിച്ച് മികച്ച ചികിത്സ നല്‍കേണ്ടതുണ്ട്. നാട്ടുകാരുടെ ഭീതി അകറ്റുകയും പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കടുവയെ പിടികൂടാത്തതില്‍ വനം വകുപ്പിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. കടുവയെ നിരീക്ഷിക്കുന്നതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് അവര്‍ ആരോപിച്ചു. അനുകൂല സാഹചര്യം ഉണ്ടായിട്ടും ഇന്നലെ കടുവയെ പിടികൂടിയില്ല. കടുവയെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.