Kerala
വണ്ടിപ്പരിയാര്‍ ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കി
മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു

ഇടുക്കി| വണ്ടിപ്പരിയാര്‍ ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കി. മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കടുവ ആക്രമിക്കാന്‍ ശ്രമം നടത്തിയതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചിരുന്നു. രാവിലെ തന്നെയാണ് കടുവയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘം ഇവിടെ എത്തിയത്. വെറ്ററിനറി ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്.
---- facebook comment plugin here -----