Connect with us

Kerala

വയനാട്ടിൽ രണ്ട് പശുക്കളെ കടുവ കൊന്നു

വെള്ളം കുടിക്കാനായി പശുക്കൾ പുഴയിലിറങ്ങിയപ്പോൾ കടുവ ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ | വയനാട് പുല്‍പ്പള്ളി സീതാമൗണ്ടില്‍ രണ്ട് പശുക്കളെ കടുവ കൊന്നു. കൊളവള്ളി സ്വദേശി കളപ്പുരയ്ക്കല്‍ ജോസഫിന്റെ പശുക്കളെയാണ് കടുവ കൊന്നത്.

വെള്ളം കുടിക്കാനായി പശുക്കളെ പുഴയിലേക്ക് ഇറക്കിയപ്പോഴാണ് അപ്രതീക്ഷിതമായി കടുവയുടെ ആക്രമണം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തുന്നു.വയനാട്ടില്‍ ഈ വര്‍ഷം അഞ്ചു കടുവകള്‍  വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്.

Latest