tiger fear
പീരുമേട് ടൗണില്‍ പുലിയിറങ്ങി; പ്ലാക്കത്തടത്ത് കരടിയും
കഴിഞ്ഞ ദിവസം രാത്രിയില്‍ പീരുമേട് തോട്ടാപ്പുരയ്ക്ക് സമീപം വളര്‍ത്തുനായയെ പുലി കൊന്നു
ഇടുക്കി | പീരുമേട് ടൗണില്‍ പൊതുമരാമത്തു വിശ്രമ കേന്ദ്രത്തിനു സമീപം ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ പീരുമേട് തോട്ടാപ്പുരയ്ക്ക് സമീപം വളര്‍ത്തുനായയെ പുലി കൊന്നു. ഇതുകൂടാതെ പീരുമേട്ടിലെ വിദൂര ആദിവാസി മേഖലയായ പ്ലാക്കത്തടത്ത് കരടിയുടെ സാന്നിധ്യം ഉള്ളതായും പ്രദേശവാസികള്‍ പറഞ്ഞു.
കഴിഞ്ഞ രാത്രിയിലാണ് വീണ്ടും പീരുമേട് തോട്ടാ പുരയ്ക്ക് സമീപം ജനവാസമേഖലയില്‍ പുലിയെത്തിയത്. ദ്രുത കര്‍മസേന സ്ഥലത്തെത്തി.
---- facebook comment plugin here -----